
തിരുവനന്തപുരം: സിൽവർ ലൈനിന്റെ വിശദമായ പദ്ധതി രേഖയിൽ അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും സംശയമുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ള ഇടതു മുന്നണിയുടെ നീക്കമാണ് സിൽവർലൈൻ. ഇത് വലിയ അഴിമതിക്ക് കളമൊരുക്കും. പ്രതിദിനം 70000 ത്തിലധികം യാത്രക്കാർ സംവിധാനം ഉപയോഗിക്കുമെന്ന് പറയുന്നത് ഉൾക്കൊള്ളാനാവാത്ത കാര്യമാണ്. ഹൈദരാബാദ്-മുംബൈ അതിവേഗ പാത പോലും ഇത്രയധികം യാത്രക്കാർ ഉണ്ടാകുമെന്ന് അവകാശപ്പെടുന്നില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഡിപിആർ ആണിത്. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനുമുള്ള ഉത്തരം ഡിപിആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam