എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പിരിച്ചു വിട്ടു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശുഷ്‌കാന്തി കാണിച്ചില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയുടെ തോൽവിയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പിരിച്ചു വിട്ടു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശുഷ്‌കാന്തി കാണിച്ചില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസിസി ജന.സെക്രട്ടറിയും ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ബ്രിജേഷ് എബ്രഹാമിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിൽ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Add Asianetnews as a Preferred Source


