ഇതെല്ലാം ശ്രദ്ധിക്കണേ... ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം

Published : Jul 04, 2024, 03:37 PM ISTUpdated : Jul 04, 2024, 04:08 PM IST
ഇതെല്ലാം ശ്രദ്ധിക്കണേ... ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം

Synopsis

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

തിരുവനന്തപുരം: ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ. കുട്ടികളുടെ ആധാറും നിർബന്ധിത ബയോമെട്രിക് പുതുക്കൽ തുടങ്ങിയ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അറിയിപ്പ്.

1. 0-5 വയസിൽ ആധാറിൽ പേര് ചേർക്കൽ :

നവജാത ശിശുക്കൾക്ക് ആധാറിന്‌ എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

2. നിർബന്ധിത ബയോമെട്രിക് പുതുക്കൽ : 

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴു വയസിനുള്ളിലും, പതിനഞ്ച് വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ പതിനേഴ് വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളൂ. 

അല്ലാത്തപക്ഷം, നൂറ്  രൂപ നിരക്ക് ഈടാക്കുന്നതാണ്. നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ  അസാധു ആകാൻ സാധ്യതയുണ്ട്. സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ് /പിഎസ്‍സി പരീക്ഷകൾ, ഡിജിലോക്കർ, പാൻകാര്‍ഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നു.

0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ സിറ്റിസണ്‍ കാള്‍ സെന്‍റര്‍: 1800-4251-1800/0471-2335523. കേരള സംസ്ഥാന ഐടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442 എന്ന നമ്പറിൽ  ബന്ധപ്പെടുകയോ uidhelpdesk@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക്  മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.

ഫിൻലൻഡ് വരെ താത്പര്യം പ്രകടിപ്പിച്ച കേരള മോഡൽ; 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് ശിവൻകുട്ടി

ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിൽ ഒറ്റവരി പ്രസം​ഗം നടത്തിയ ഷാഫി, കുമ്പളയിൽ വേദി വിട്ടിറങ്ങിയ സുധാകരൻ, പുതുയു​ഗ യാത്രയിൽ കല്ലുകടിയോ...
അടിത്തട്ടിലുള്ള ക്ഷീര കർഷകർക്ക് കൃത്യമായി പദ്ധതികളുടെ ഗുണഫലം എത്തുന്നു, ഉപകാരിയായത് കിഫ്ബിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി