സോളാർ കേസ്: കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി,സിബിഐ വേണ്ടെന്ന് സതീശൻ

Web Desk   | Asianet News
Published : Aug 17, 2021, 03:08 PM ISTUpdated : Aug 17, 2021, 03:22 PM IST
സോളാർ കേസ്: കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി,സിബിഐ വേണ്ടെന്ന് സതീശൻ

Synopsis

സോളാർ ഇടപാട് സംബന്ധിച്ച സിബിഐ കേസ് കേന്ദ്രത്തിലെ ബിജെപി സർക്കാരും കേരളത്തിലെ സിപിഎം സർക്കാരും തമ്മിലെ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം:  സോളാർ പീഡന കേസിൽ താൻ കടുകുമണി തൂക്കം പോലും തെറ്റു ചെയ്തിട്ടില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി. അന്വേഷണവുമായി പൂർണമായി സഹകരിക്കും. എല്ലാ അന്വേഷണവുമായും സഹകരിക്കും. തനിക്കെതിരെ കളിച്ചത് ആരാണെന്ന് മാധ്യമങ്ങൾക്കറിയാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

സോളാർ ഇടപാട് സംബന്ധിച്ച സിബിഐ കേസ് കേന്ദ്രത്തിലെ ബിജെപി സർക്കാരും കേരളത്തിലെ സിപിഎം സർക്കാരും തമ്മിലെ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടു൦ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. അന്തർസംസ്ഥാന ബന്ധമുള്ള കേസ് അല്ലെന്നിരിക്കെ സിബിഐ അന്വേഷണം അനാവശ്യമാണ്. കോൺഗ്രസ് നേതാക്കളെ അപകീ൪ത്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.  ആരോപണം സജീവമാക്കി നി൪ത്തുന്നതിനാണ് കേസ് എടുത്തത്. തട്ടിപ്പ് നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് സോളാർ കേസ്.

Read Also: സോളാർ സ്ത്രീപീഡന കേസിൽ ഉമ്മൻചാണ്ടിക്ക് അടക്കം എതിരെ എഫ്ഐആറുമായി സിബിഐ

സ്വ൪ണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയിട്ടും എന്ത് നടപടിയെടുത്തു. സോളാർ വിഷയത്തിൽ സിബിഐ കേസെടുത്ത എല്ലാ നേതാക്കൾക്കും പൂർണ്ണ പിന്തുണ നൽകും. കോൺഗ്രസ്സു൦, യുഡിഎഫും ശക്തമായ പിന്തുണ നൽകുമെന്നും വി ഡി സതീശൻ പറഞ്ഞു. 

Read Also: സോളാറിലെ സി ബി ഐ ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്