ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം  പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

കോഴിക്കോട്: സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യ തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ അബ്ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രൻ വ്യക്തമായി പ്രതികരിച്ചില്ല.

സോളാർ സ്ത്രീപീഡന കേസിൽ ഉമ്മൻചാണ്ടിക്ക് അടക്കം എതിരെ എഫ്ഐആറുമായി സിബിഐ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.