പാളയം ഇമാം സിനിമ കണ്ടോ? മുസ്ലിം പണ്ഡിതർക്കെതിരെ അബ്ദുള്ളക്കുട്ടി; വിമർശനം ഈദ് ഗാഹിലെ കേരള സ്റ്റോറി പരാമർശത്തിൽ

Published : Apr 11, 2024, 05:05 PM IST
പാളയം ഇമാം സിനിമ കണ്ടോ? മുസ്ലിം പണ്ഡിതർക്കെതിരെ അബ്ദുള്ളക്കുട്ടി; വിമർശനം ഈദ് ഗാഹിലെ കേരള സ്റ്റോറി പരാമർശത്തിൽ

Synopsis

ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറി സിനിമക്ക് എതിരെ മതപണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്നാണ് അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്

കണ്ണൂർ: കേരള സ്റ്റോറി വിഷയത്തിൽ  മുസ്ലിം പണ്ഡിതർക്കെതിരെ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വിമർശനം. ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറി സിനിമക്ക് എതിരെ മതപണ്ഡിതർ മോശമായി പ്രസംഗിച്ചുവെന്നാണ് അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടത്. പാളയം ഇമാമടക്കമുള്ളവർക്കെതിരെയാണ് അബ്ദുള്ളക്കുട്ടി വിമർശനം അഴിച്ചുവിട്ടത്. കേരള സ്റ്റോറിയെ വിമർശിച്ച പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോയെന്നാണ് അബ്ദുള്ളക്കുട്ടി ചോദിച്ചത്.

മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഈ സിനിമ മുസ്ലിം വിരുദ്ധമല്ലെന്നും ബി ജെ പി ദേശീയ ഉപാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും അബ്ദുള്ളക്കുട്ടി വിമർശനം ഉന്നയിച്ചു. കേരള സ്റ്റോറി സിനിമയെ വർഗീയവത്കരിച്ച് മുസ്ലിം വികാരം ഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞത്.

'അവർ ഇനി സുരക്ഷിതരായി ഉറങ്ങട്ടെ', അവർക്കുള്ള വീട് പള്ളിക്കമ്മിറ്റി വക, തിരുനാൾ ആഘോഷത്തിനൊപ്പം കാരുണ്യം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്