
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. സംസ്ഥാനത്തെ എല്ലാ ഹയർസെക്കണ്ടറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
ഓഗസ്റ്റ് പതിനാലുവരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 3. 61 ലക്ഷം സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് ആഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 24 നും നടക്കും. ക്‌ളാസുകൾ എന്ന് തുടങ്ങുമെന്നതിൽ തീരുമാനം ആയിട്ടില്ല. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കുമായി ഒറ്റ അപേക്ഷ മതി. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ തടസമില്ല. വി എച് എസ് ഇ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളും ഇന്ന് മുതൽ നൽകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam