
കൊച്ചി: ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ നടപടിക്രമങ്ങൾ പാലിച്ചു വേഗത്തിൽ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് നിർദേശിച്ചു. അപേക്ഷകളിൽ സമയബന്ധിതമായി പരിഹാരം കാണണമെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ കളക്ടര്‍ ആവശ്യപ്പെട്ടു.
പറവൂരില മല്‍സ്യത്തൊഴിലാളിയായ സജീവന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ഓഫീസുകളിൽ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാൾക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളിൽ ലളിതമാക്കേണ്ടത് സങ്കീർണ്ണമാക്കി മാറ്റരുത് . ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാൽ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് പരിഹാരം കാണണം.
ചിലർ വരുത്തുന്ന പിഴവ് മുഴുവൻ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. ഭൂമി തരംതിരിവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ ഒൻപത് അംഗ സബ് കമ്മിറ്റിയും രൂപീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam