എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം

Published : Aug 06, 2024, 08:29 AM IST
എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം;  ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശം

Synopsis

അതേ സമയം നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി.  

തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. ഖാദർ കമ്മിറ്റി രണ്ടാം റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേ സമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും  നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍