'സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി'

Published : Nov 07, 2022, 05:15 PM IST
'സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി'

Synopsis

പി എസ് സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയിൽ വരാത്ത സ്ഥിര - താത്കാലിക ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. പി എസ് സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും പി എസ് സിയുടെ പരിധിയിൽ വരാത്ത സ്ഥിര - താത്കാലിക ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നികത്തുന്നത്.ഒഴിവുകൾ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങൾ ബന്ധപ്പെട്ട ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുന്നു.ഇവരിൽ നിന്നാണ് സ്ഥാപനം ഒഴിവുകൾ നികത്തുന്നത്.

എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓൺലൈനായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വഴി സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്ക് ആകുന്നുണ്ട്. ഇ - ഓഫീസ് സംവിധാനവും എല്ലാ ഓഫീസിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പിഎസ്‍സിയുടെ പരിധിയില്‍ വരാത്ത നിയമനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാകണമെന്ന ഉത്തരവ് നടപ്പായില്ല

പിഎസ്‍സിയുടെ പരിധിയില്‍ പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന  സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പുല്ലുവില നല്‍കിയാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയുളള നിയമനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമനം നല്‍കിയവരെ പിരിച്ചുവിടണമെന്ന ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശമാകട്ടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്നു.

മേയറുടെ കത്ത് വിവാദമായതോടെ സ‍ര്‍ക്കാ‍ര്‍ ഇടപെടൽ‍; 295 തസ്തികകളിൽ നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ