മണ്ണിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Published : Nov 17, 2022, 01:22 PM IST
മണ്ണിനടിയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

Synopsis

മണ്ണിടിയുന്നത് കണ്ട് മൂന്നു പേരും ഓടി മാറിയെങ്കിലും സുശാന്ത് മാത്രം മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കൂടുതൽ മണ്ണിടിഞ്ഞു വീണു.

തിരുവനന്തപുരം: കോട്ടയത്ത് മണ്ണിടയിൽപ്പെട്ട അതിഥി തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയര്‍ ഫോഴ്സ് മേധാവി ഡോ. ബി.സന്ധ്യ. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാരിതോഷികം നൽകുമെന്നും ഡ‍ിജിപി അറിയിച്ചു. 

ഇന്ന് രാവിലെയാണ്  കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ അതിഥി തൊഴിലാളിയെ രണ്ടു മണിക്കൂർ നീണ്ട തീവ്ര രക്ഷാ ശ്രമത്തിലൂടെ പുറത്തെടുത്തത്. ബംഗാളി തൊഴിലാളിയായ സുശാന്തിനെയാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചത്.

രാവിലെ 9.30-നാണ് കോട്ടയം മറിയപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ നിർമാണത്തിനിടെ ആണ് മഞ്ഞിടിഞ്ഞു വീണത്.  അപകട സമയത് ജോലിയിൽ ഉണ്ടായിരുന്നത് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൽ അടക്കം  നാലു പേരാണ്. മണ്ണിടിയുന്നത് കണ്ട് മൂന്നു പേരും ഓടി മാറിയെങ്കിലും സുശാന്ത് മാത്രം മണ്ണിനടിയിലായി. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കൂടുതൽ മണ്ണിടിഞ്ഞു വീണു.

നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേന കുതിച്ചെത്തി.  മഴയിൽ കുതിർന്ന മണ്ണായതിനാൽ അപായ സാദ്ധ്യതകൾ ഏറെയായിരുന്നു. അതിനാൽ സുശാന്തിൻ്റെ തലയ്ക്ക്  മുകളിൽ
പലകകൾ തീർത്ത സുരക്ഷയ്ക്ക് തട്ടൊരുക്കി. അവശനായ സുശാന്തിന് കൃത്രിമ ഓക്സിജനും ഗ്ലൂകോസും
നൽകി.

മണ്ണ് നീക്കി യന്ത്രം അടിയതിരമായി എത്തിച്ച് അഗ്നിരക്ഷാസേന സുശാന്തിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തു. അവിടെ ഇറങ്ങിനിന്ന് രക്ഷ പ്രവർണ്യകർ ശ്രദ്ധപൂർവം സുശാന്തിന് ചുറ്റുമുള്ള മണ്ണ് മാറ്റി. ആശങ്ക നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ സുശാന്തിനെ ഒരു വിധം മണ്ണിൽ നിന്നും പുറത്തേക്ക് എടുത്തെങ്കിലും വലതുകാൽ മണ്ണിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. മണ്ണിനടിയിൽ ജോലിക്ക് ഉപയോഗിച്ചിരുന്ന ചട്ടി സുശാന്തി്റെ കാലിന് മേൽ വീണതും, കാൽ വളഞ്ഞതുമാണ് വെല്ലുവിളിയായത്.  

ഒടുവിൽ ഈ മണ്ണ് കൂടി അഗ്നിരക്ഷാസേന മാറ്റിയതോടെയാണ് സുശാന്തിനെ പുറത്തേക്ക് എടുക്കാൻ സാധിച്ചത്. പുറത്തേക്കെടുത്ത ഉടൻ തന്നെ കാത്തിരുന്ന ആംബുലൻസിൽ പ്രാഥമിക ശ്രുശൂഷ നൽകി സുശാന്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു. സുശാന്തിന് കാലിന് പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഒരു ജീവൻ രക്ഷിക്കാൻ സമയോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച നാട്ടുകാര്‍ക്കും അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനും വൈദ്യസംഘത്തിനും അഭിമാനമുഹൂര്‍ത്തമായി അതുമാറി. 

മണിക്കൂറുകളോളം മണ്ണിനടിയിൽ,രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ, ഒടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി