അംഗനവാടി ടീച്ചറുടെ അക്കൌണ്ടിൽ 80 ലക്ഷം, അറിഞ്ഞത് ആദായനികുതി നോട്ടീസ് വന്നപ്പോൾ: എ.ആർ നഗറിൽ തട്ടിപ്പ് പലവിധം

Published : Aug 13, 2021, 11:40 AM ISTUpdated : Aug 13, 2021, 12:21 PM IST
അംഗനവാടി ടീച്ചറുടെ അക്കൌണ്ടിൽ 80 ലക്ഷം, അറിഞ്ഞത് ആദായനികുതി നോട്ടീസ് വന്നപ്പോൾ: എ.ആർ നഗറിൽ തട്ടിപ്പ് പലവിധം

Synopsis

ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് അം​ഗനവാടി ടീച്ച‍ർ അറിഞ്ഞത് തന്നെ.

മലപ്പുറം: എ.ആർ നഗർ സഹകരണബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃത‍ർ നടത്തി. കണ്ണമംഗലം സ്വദേശിയും അംഗണവാടി ടീച്ചറുമായ ദേവിയുടെ അക്കൗണ്ട് വഴി മാറിയത് എൺപത് ലക്ഷം രൂപയാണ്. ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെക്കുറിച്ച് അം​ഗനവാടി ടീച്ച‍ർ അറിഞ്ഞത് തന്നെ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുട‍ർന്ന് ദേവി ടീച്ചര്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. മറ്റ് പല അക്കൗണ്ടുകളിലും സമാന തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് സംശയം. ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു