ഇനാം പ്രഖ്യാപിച്ചിട്ടും തെളിവില്ലെന്ന് അബിൻ, വാദത്തിൽ ഉറച്ച് വീണ, കൊമ്പ് കോർത്ത് ആറന്മുളയിലെ സ്ഥാനാർത്ഥികൾ

Published : Mar 24, 2026, 05:27 PM IST
veena george, abin varkey

Synopsis

ആരോഗ്യവകുപ്പിനെ ചൊല്ലി കൊമ്പ് കോർത്ത് ആറന്മുള നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ വീണ ജോർജ്ജും അബിൻ വർക്കിയും

പത്തനംതിട്ട: ആരോഗ്യവകുപ്പിനെ ചൊല്ലി കൊമ്പ് കോർത്ത് ആറന്മുള നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ വീണ ജോർജ്ജും അബിൻ വർക്കിയും. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന സ്ഥാനാർത്ഥി സംവാദത്തിലാണ് ഇരുവരും തമ്മില്‍ ആശയപരമായി ഏറ്റുമുട്ടിയത്. പത്തുവർഷത്തിൽ ആരോഗ്യ മേഖല തകർന്നടിഞ്ഞെന്ന് അബിൻ ആരോപിച്ചപ്പോൾ സ്വകാര്യമേഖലയെ സഹായിക്കാനുള്ള വാദമാണിതെന്ന് വീണ ജോർജ് തിരിച്ചടിച്ചു. കണ്ണൂരില്‍ വീണ ജോർജിനെതിരായി ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടും അബിന്‍ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആരോഗ്യമന്ത്രിയെ ആക്രമിച്ചതിന് തെളിവ് നല്‍കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു, തെളിവുമായി ആരും വന്നില്ല, ചാനൽ ക്യാമറകൾക്ക് പുറമെ 18 ക്യാമറകൾ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു, ഒന്നിലും തെളിവില്ല. കഴുത്തിന് ഗുരുതര പരിക്കേറ്റെന്നു മെഡിക്കൽ ബുള്ളറ്റിന്‍ ഇറക്കി അടുത്ത ദിവസം പുലർച്ചെ തകർന്ന റോഡിലൂടെ കാറിൽ യാത്രചെയ്ത് മന്ത്രി വീട്ടിലെത്തി. ആരോഗ്യമന്ത്രിയെ നോക്കാൻ പോലും ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നും അബിന്‍ സംവാദത്തില്‍ പറഞ്ഞു. എന്നാല്‍ തന്നെ ആക്രമിച്ചന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയായിരുന്നു ആരോഗ്യമന്ത്രി വിണ ജോർജ്.

സംവാദത്തിൽ ഡിവൈഎഫ്ഐക്ക് എതിരെയും അബിൻ വർക്കി ആരോപണം ഉന്നയിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ പണം നല്‍കിയെന്ന് പറയുന്നു, എന്നാല്‍ പറഞ്ഞ തീയതിയില്‍ മുഴിവൻ പണവും നല്‍കിയിട്ടില്ലെന്നാണ് അബിന്‍ പറയുന്നത്. 2025 ഏപ്രിൽ മാസം 20 കോടി നൽകി എന്നാണ് ഡിവൈഎഫ്ഐ അവകാശപെടുന്നത്. എന്നാൽ അവർ മുഴുവൻ തുക അന്ന് നൽകിയില്ല, പത്തു മാസം കഴിഞ്ഞാണ് മുഴുവൻ തുക നൽകിയത്. ഈ പത്തു മാസത്തെ പലിശ ഇനത്തിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്നും അബിൻ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃത്താലയിൽ പോര് മുറുകുന്നു; വിടി ബൽറാമിനെ വികസന സംവാദത്തിന് വെല്ലുവിളിച്ച് എംബി രാജേഷ്, തയ്യാറെന്ന് വിടി ബൽറാം
ജനം സ്നേഹിച്ച ടീച്ചര്‍; മട്ടന്നൂരില്‍ കെ കെ ശൈലജ കുറിച്ച ആ റെക്കോര്‍ഡ് ഇത്തവണ തകരുമോ?