
പത്തനംതിട്ട: ദേവന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് അഞ്ചിന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും. അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വിഎൻ വാസവന് സദ്യ വിളമ്പിയത് വിവാദമായത്. തുടർന്ന് ക്ഷേത്രം തന്ത്രിയാണ് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം നടത്തണമെന്നും നിർദ്ദേശിച്ചത്. ക്ഷേത്ര ഉപദേശ സമിതി, ദേവസ്വം ജീവനക്കാർ , പള്ളിയോട സേവാ സംഘപ്രതിനിധികൾ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. അഷ്ടമിരോഹിണി സദ്യ ദിനത്തിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam