ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

Published : Jan 03, 2024, 06:57 AM ISTUpdated : Jan 03, 2024, 08:01 AM IST
ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

Synopsis

പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

സന്നിധാനം: ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ശബരിമലയിൽ ദിവസവും ഒന്നര ലക്ഷം ടിനുകൾക്കായി രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. ഇതിൽ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരൻ മാത്രം ടീൻ നൽകുന്നതിനാൽ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്ക് തീർത്ഥാടനം മുന്നിൽക്കണ്ട് പ്രശ്നപരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. ഇവർ കണ്ടെയ്നറുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.

അരവണ നിർമ്മിക്കാൻ ആവശ്യമായ ശർക്കരയ്ക്കുള്ള പ്രതിസന്ധി കഴിഞ്ഞയാഴ്ചയായിരുന്നു പരിഹരിച്ചത്. ഇതിന് തൊട്ടുപുറകെയാണ് ടിന്നുകളുടെ ക്ഷാമം. ദിവസവും ശരാശരി 3 ലക്ഷം ടിൻ അരവണയാണ് വിറ്റു പോകുന്നത്. കണ്ടെയ്നാർ ക്ഷാമം വന്നതോടെ ദിവസങ്ങളായി വില്പനയും പകുതി ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ