സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം ,കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

Published : Oct 27, 2022, 09:00 AM IST
സുഹൃത്തുക്കൾ തമ്മിൽ ത‍ർക്കം ,കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

Synopsis

എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ​ഗുരുതരമല്ല

കൊല്ലം : കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു . ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത് . ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത് . പരിക്ക് ​ഗുരുതരമല്ല.പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

പ്രൈം അലക്സ് സമാന രീതിയിൽ ഉളള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് . ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ ഉണ്ട് . മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം

PREV
Read more Articles on
click me!

Recommended Stories

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി', ആരോപണവുമായി ബിജെപി, നടന്നത് കോടികളുടെ അഴിമതിയെന്ന് ആരോപണം
'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം