
ഇടുക്കി : തമിഴനാട് വനാതിര്‍ത്തിയിൽനിന്നും പതിമൂന്ന് കിലോമീറ്റര്‍ ഉള്‍കാട്ടില്‍ കണ്ടെത്തിയ അരികൊമ്പൻ നിലവിൽ സഞ്ചരിക്കുന്നത് പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക്. റേഡിയോ കോളര്‍ സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേരളാ വനപാലകര്‍ ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് നീങ്ങുന്നുവെന്നാണ് സംഘത്തിന്റയും നിഗമനം. റേഡിയോ കോളറില്‍ നിന്നു ലഭിക്കുന്ന സിഗ്നലും ഇതുറപ്പിക്കുന്നു. തിരികെ തമിഴ്നാട് വനാതിർത്തിയിലേക്ക് പോയാല്‍ തുരത്തിയോടിക്കാനുള്ള സന്നാഹവുമായി തമിഴ്നാട് വനംവകുപ്പിന്‍റെ 30 തിലധികം ഉദ്യോഗസ്ഥര്‍ മേഘമല മണലാർ ഹൈവേസ് ഡാം എന്നിവിടങ്ങളിലുണ്ട്.
അരിക്കൊമ്പൻ ജനവാസമേഖലയ്ക്കടുത്ത്, വിനോദ സഞ്ചാരികൾക്ക് നിരോധനം; തമിഴ്നാടിനും തലവേദന
ഇതിനിടെ കേരളം റേഡിയോ കോളര്‍ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനെ അറിയിച്ചു. എന്നാൽ സിഗനല്‍ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഒരു തർക്കവുമില്ലെന്നുമാണ് വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ പ്രതികരണം. അരിക്കൊമ്പനെ താപ്പാന ആക്കേണ്ടതായിരുന്നെന്നും സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്നും വനംമന്ത്രി പറഞ്ഞു. അതേ സമയം, മേഘമലയില്‍ ഇന്നും വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. അരിക്കൊമ്പൻ തിരികെ ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്ന് എന്നുറപ്പായ ശേഷമായിരിക്കും ഇനി പ്രവേശനം അനുവദിക്കുക.
വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ; മഴ മേഘങ്ങൾ കാരണം സിഗ്നൽ കിട്ടുന്നതില്‍ തടസം