
കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തെ ജനത്തിന്റെ ആശങ്ക കോടതിയെ അറിയിക്കാൻ സർക്കാർ തീരുമാനിച്ചു. ചിന്നക്കനാലിലും പറമ്പിക്കുളത്തെയും ജനത്തിന്റെ പ്രതിഷേധം പരിഗണിച്ചാണ് സർക്കാർ നീക്കം. ഇന്നത്തെ ഹൈക്കോടതി തീരുമാനം അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനാണ് മന്ത്രി തല ചർച്ചയിൽ ധാരണയായത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും തമ്മിൽ ചർച്ച നടത്തി. വനം മന്ത്രി എകെ ശശീന്ദ്രൻ, പാലക്കാട് നിന്നുള്ള മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എംബി രാജേഷ് എന്നിവർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന ചർച്ചയിൽ ഭാഗമായി. നെന്മാറ എംഎൽഎ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയാൽ പറമ്പിക്കുളത്തെ ജനത്തിന്റെ ആശങ്കയും ചിന്നക്കനാലിലെ പ്രശ്നവും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അരിക്കൊമ്പനെ മുൻപ് ആലോചിച്ച പോലെ കോടനാടെക്ക് താത്കാലികമായി മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും സർക്കാർ നീക്കം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam