'പി. ജയരാജനും രാജേഷിനുമെതിരെ തെളിവുണ്ട്, സാക്ഷികളുമുണ്ട്'; വിടുതൽ ഹർജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ്  

Published : Aug 21, 2023, 01:57 PM IST
'പി. ജയരാജനും  രാജേഷിനുമെതിരെ തെളിവുണ്ട്, സാക്ഷികളുമുണ്ട്'; വിടുതൽ ഹർജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ്  

Synopsis

28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു.

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ജയരാജൻ, ടി വി ജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയത്. ഇതിനെതിരെയാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ ഹർജി.  

'സിബിഐയെ സ്വാധീനിച്ചത് കെ സുധാകരനെന്ന് തെളിഞ്ഞു'; ഷഫീറിന്‍റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പി ജയരാജന്‍

വിടുതൽ കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും  ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചു. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി  രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21നാണ് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി പരിഗണിക്കുക.

asianet news

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രേഡിങ്ങിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു, വ്യവസായിൽ നിന്ന് കൊലക്കേസ് പ്രതി തട്ടിയത് ഒന്നേമുക്കാൽ കോടി, പിടിയിൽ
കെപിസിസി അധ്യക്ഷ ചുമതല; പരിഗണനയിൽ കൊടിക്കുന്നിലും കെസി ജോസഫും, ചെന്നിത്തലയെ പ്രചാരണസമിതി അധ്യക്ഷനാക്കും