അർജുൻ ആയങ്കി സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; കണ്ണൂരിൽ നിന്ന് മുങ്ങിയെന്ന് സംശയം

Published : Aug 08, 2026, 06:31 PM IST
arjun ayanki

Synopsis

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.

കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം.

അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് എം വി ജയരാജൻ; `ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല'
കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല; മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു