കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി; കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സ്റ്റോറി

Published : Aug 07, 2026, 08:26 PM IST
arjun aayanki

Synopsis

കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

തൃശൂർ: കേസ് നടത്തിപ്പിനായി ​ഗൂ​ഗിൾ പേയിൽ സഹായമഭ്യർഥിച്ച് അർജുൻ ആയങ്കി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് അർജുൻ ആയങ്കി പണം തേടിയത്. കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നാണ് സ്റ്റോറിയിട്ടത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തുന്നത്.

അതിനിടെ അർജുൻ ആയങ്കിക്കെതിരെ കണ്ണൂരിലും കേസെടുത്തു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയെ വെല്ലുവിളിച്ച സംഭവത്തിലാണ് കേസ്. ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്യപിച്ച് വാഹനമോടിച്ച കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട'യുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു, മൂന്നുദിവസത്തെ ക്ലാസിലും പങ്കെടുക്കണം
സ്ഥിരം മയക്കുമരുന്ന് കേസുകളില്‍ പ്രതികൾ, നാല് യുവാക്കളെ പിടികൂടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു