ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Published : Aug 14, 2026, 06:46 AM IST
ramesh chennithala, arjun ayanki

Synopsis

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഒരുങ്ങുകയാണ്.

കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിൽ മൊബൈൽ ഫോൺ അടക്കം നിർണായക തെളിവുകൾ സൈബർ സംഘം പരിശോധിച്ചിരുന്നു. എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അർജുനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് പൊലീസ്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതിനാലാണ് അര്‍ജുന്‍ ആയങ്കിയെ വീണ്ടും തലശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിലും പയ്യന്നൂരിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അര്‍ജുന്‍റെ മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്തെ ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചത്. പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്.

സമൂഹ മാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് എഫ് ബി പോസ്റ്റിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയെങ്കി അന്വേഷണ സംഘത്തോട് പറഞ്ഞു. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെയും സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലെയും വൈ ഫൈ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തന്റെ എഫ് ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല. തന്റെ ഐഫോണിൽ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെനന്നും അർജുൻ മൊഴി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമോ? ആകാംക്ഷ