ലിറ്ററിന് 1000 രൂപയ്ക്ക് ചില്ലറ വില്‍പ്പന, ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തിയ പ്രതി പിടിയിൽ

Published : Aug 02, 2025, 06:26 PM ISTUpdated : Aug 02, 2025, 06:52 PM IST
Arrack sellor

Synopsis

വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന ഒന്നര ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലായത്

തൃശൂര്‍: അതിരപ്പിള്ളി ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന. വെറ്റിലപ്പാറ സ്വദേശി വിനീഷ് (44) ആണ് അറസ്റ്റിലായത്. ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി കൊണ്ടു പോകുകയായിരുന്ന ഒന്നര ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലായത്. ലിറ്ററിന് 1000 രൂപക്കാണ് ഇയാൾ ചാരായം ചില്ലറ വിൽപ്പന നടത്തിയിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം