വൈദ്യുതി വേലി നിർമിക്കാൻ പ്രത്യേക അനുമതി വേണം; വീട്ടിൽ നിന്ന് നേരിട്ട് വൈദ്യുതി പ്രവഹിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

Published : Aug 02, 2025, 06:08 PM IST
solar hanging fence

Synopsis

കെഎസ്ഇബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല

തിരുവനന്തപുരം: ഒരു കാരണവശാലും കെഎസ്ഇബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. വന്യജീവി ആക്രമണത്തെ ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 24 പേർ മരിച്ച സാഹചര്യത്തിലാണ് പ്രത്യേക നിർദേശം.

ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനൽ കുറ്റവുമാണെന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബിയുടെ മുന്നറിയിപ്പ്...

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റുള്ള അപകടങ്ങൾ അടുത്ത കാലത്തായി വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 24 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. അടുത്തിടെ രണ്ട് കുട്ടികളുൾപ്പെടെ ഷോക്കേറ്റ് മരണപ്പെടുന്ന സ്ഥിതിയുണ്ടായി. പലപ്പോഴും കെ എസ് ഇ ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.

വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ എസ് ഇ ബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് ഐഎസ് -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.

വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (ഇ) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനൽ കുറ്റവുമാണ്.

പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം അപകടകരമായ കുറ്റകൃത്യങ്ങൾക്ക് പൂർണമായും തടയിടാനാകൂ. വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം