വിദേശത്തുള്ള പ്രതികളുടെ അറസ്റ്റും മുൻ‌കൂർ ജാമ്യവും; നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി

By Web TeamFirst Published Jun 27, 2022, 7:40 PM IST
Highlights

 പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കുവൈറ്റിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം നൽകി.

കൊച്ചി: വിദേശത്ത് കഴിയുന്ന പ്രതികളുടെ അറസ്റ്റ് തടയാനും  മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്നങ്ങളിൽ വ്യക്തത വരുത്താനും ഹൈക്കോടതി. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ  അദ്ധ്യക്ഷനായ സിംഗിൽ ബെഞ്ച് ഇക്കാര്യം പരിശോധിക്കാൻ ഡിവിഷൻ ബെഞ്ചിന് വിട്ടു.

നടൻ വിജയ്ബാബുവിന്‌    മുൻ‌കൂർ ജാമ്യം അനുവദിച്ചുള്ള  ഉത്തരവിലാണ് ‍വിദേശത്തുനിന്നും  പ്രതികൾക്ക്   മുൻ‌കൂർ  ജാമ്യം  തേടാൻ അവകാശമുണ്ടെന്ന്  കോടതി  വ്യക്തമാക്കിയത് . എന്നാൽ വിദേശരാജ്യത്തു കഴിയുന്ന ഒരാൾക്ക് മുൻകൂർ ജാമ്യം തേടാൻ അവകാശമില്ലെന്ന് രണ്ട് ഹൈക്കോടതി വിധികൾ നിലവിലുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് കോടതി നീക്കം.  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ കുവൈറ്റിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം നൽകി

click me!