പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

Published : Jan 29, 2026, 06:22 PM IST
dean kuriakose MP

Synopsis

ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 

പാലക്കാട്: പൊലീസ് ഉദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്. ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്.

2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും. ദേശീയപാത ഉപരോധിച്ച കേസിന് കോടതി അറസ്റ്റ് വാറൻ്റ് നൽകിയതിനെ തുടർന്ന് ഷാഫി പറമ്പിൽ എംപി കഴിഞ്ഞദിവസം പാലക്കാട് കോടതിയിൽ ഹാജരായി ശിക്ഷ അനുഭവിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബെവ്കോ പ്രീമിയം കൗണ്ടറുകളില്‍ ഇനി നോട്ടില്ല, മാർച്ച് 15 മുതൽ ഡിജിറ്റൽ പെയ്മെന്റ് മാത്രം; ഫെബ്രുവരി 15 മുതൽ പരമാവധി സ്വീകരിക്കുക ഡിജിറ്റല്‍ പെയ്മെന്‍റ്
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; സ്കൂട്ടറിൽ കടത്തുകയായിരുന്ന 22.260 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയില്‍