അർജന്റീന ടീമിന്റെ വരവ്: എല്ലാം സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിന് ആന്റോയുടെ മൊഴി, 'സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചു'

Published : Sep 20, 2026, 11:36 AM ISTUpdated : Sep 20, 2026, 12:22 PM IST
anto augustine

Synopsis

സൽപ്പേരിനായി പണം ചെലവാക്കാൻ തീരുമാനിച്ചെന്നും ആന്റോയുടെ മൊഴിയിലുണ്ട്. അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്.

കൊച്ചി: അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് മൊഴി നൽകി ആന്റോ അ​ഗസ്റ്റിൻ. ജിഎസ്ടി വകുപ്പിനാണ് ആന്റോ മൊഴി നൽകിയിരിക്കുന്നത്. സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചു. അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ അ​​ഗസ്റ്റിൻ മൊഴിയിൽ പറയുന്നു. മൊഴിയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഓ​ഗസ്റ്റ് 3നാണ് ആന്റോ മൊഴി നൽകിയത്. സൽപ്പേരിനായി പണം ചെലവാക്കാൻ തീരുമാനിച്ചെന്നും ആന്റോയുടെ മൊഴിയിലുണ്ട്. അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്.

അബ്കാരി കേസ്

അബ്കാരി കേസിൽ കോടതിയിലെ വാദങ്ങൾ ചോദ്യം ചെയ്യലിലും ആവർത്തിച്ച് ആന്റോ അഗസ്റ്റിൻ. ചോദ്യം ചെയ്യലിൽ എല്ലാം നിഷേധിച്ചുകൊണ്ടാണ് ആന്‍റോ പ്രതികരിച്ചത്. വീട് തന്റെ പേരിലല്ലെന്നും മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവര്‍ത്തിച്ചു വ്യക്തമാക്കി. താൻ മദ്യപിക്കുന്ന ആളല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങി. ചോദ്യം ചെയ്യൽ ഇന്നും തുടരും. വീട് ആന്റോയുടെ പേരിലെന്ന് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നു എക്സൈസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പുകഴ്ത്തലുകൾ കേൾക്കുന്നുണ്ട്, സ്വപ്നലോകത്തേക്ക് പോകില്ല'; പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ
പരിവാഹൻ സൈറ്റ് പണിമുടക്കി; പെര്‍മിറ്റുകൾ ലഭിക്കുന്നില്ല, അതിർത്തി ചെക്ക്പോസ്റ്റുകളിൽ കുടുങ്ങി വാഹനങ്ങൾ