പരിവാഹൻ സൈറ്റ് പണിമുടക്കി; പെര്‍മിറ്റുകൾ ലഭിക്കുന്നില്ല, അതിർത്തി ചെക്ക്പോസ്റ്റുകളിൽ കുടുങ്ങി വാഹനങ്ങൾ

Published : Sep 20, 2026, 11:26 AM IST
parivahan site issue

Synopsis

പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ സ്പെഷ്യൽ പെർമിറ്റ് ലഭിക്കാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ച തകരാർ പരിഹരിക്കാൻ പ്രത്യേക സംഘം പരിശോധന നടത്തുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.

കൽപ്പറ്റ: പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ് കാരണം. ഇന്നലെ വൈകുന്നേരം മുതലാണ് സൈറ്റ് തകരാറിലായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ചെക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്ക്കായി പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് സ്പെഷ്യൽ പെര്‍മിറ്റ് ആവശ്യമാണ്. ഇത് ലഭിക്കാതെ വന്നതോടെയാണ് ബസുകളിൽ എത്തിയവര്‍ ഗതികേടിലായത്. സൈറ്റിന്‍റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പ്രത്യേക സംഘം എത്തി പരിശോധന നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഔദ്യോഗിക ആവശ്യങ്ങൾക്ക് റേഞ്ച് റോവർ ആഢംബര കാറിൽ സഞ്ചാരം, വിശദീകരണവുമായി മന്ത്രി കെ എം ഷാജി
എല്ലാം സ‍ർക്കാ‍ർ പദ്ധതിയെന്ന് ആൻ്റോ, അർജൻ്റീനയുമായി ആദ്യം ചർച്ച നടത്തിയതും അവർ, ജി എസ് ടിക്ക് കൊടുത്ത മൊഴി ഏഷ്യാനെറ്റ് ന്യൂസിന്