
അട്ടപ്പാടി: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികൾ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട് എത്തിയിരിക്കുന്നത്. കേസില്‍ മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ട്. നേരത്തെ 6 പേർ അറസ്റ്റിലായിരുന്നു.
കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അതും നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നന്ദകിഷോറിന്‍റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. നന്ദകിഷോറിന്‍റെ ശരീരമാകെ മർദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Read Also; അട്ടപ്പാടിയിലെ കൊലപാതകം: 10 പ്രതികള്‍, മര്‍ദ്ദിച്ചത് വടികളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചെന്ന് എസ്‍പി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam