ശ്രീചിത്ര ഡയക്ടറുടെ കാലാവധി നീട്ടിയത് തടഞ്ഞ് കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം

Published : Jul 18, 2020, 05:29 PM ISTUpdated : Jul 18, 2020, 05:39 PM IST
ശ്രീചിത്ര ഡയക്ടറുടെ കാലാവധി നീട്ടിയത് തടഞ്ഞ് കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം

Synopsis

ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്‍റെ കാലാവധി ഈ മാസം 14 നാണ് പൂർത്തിയായത്. 

ദില്ലി: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കാലാവധി നീട്ടി നല്‍കിയ ഉത്തരവ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തടഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് വി കെ സാരസ്വത് ഇറക്കിയ ഉത്തരവാണ് മന്ത്രാലയം തടഞ്ഞത്. ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോറിന്‍റെ കാലാവധി ഈ മാസം 14 നാണ് പൂർത്തിയായത്. മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങാനും മൂന്ന് മാസത്തേക്ക് താല്‍ക്കാലിക ചുമതല നല്‍കാനും പുതിയ നിർദ്ദേശം സമർപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. നീതി ആയോഗ് അംഗം ഇറക്കിയ ഉത്തരവാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം തടഞ്ഞത്.

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'