വി ‍ഡി സതീശൻ വാക്ക് പാലിച്ചെന്ന് ബിന്ദു; സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിൽ ആശമാർ, വർധിപ്പിച്ചത് 3000 രൂപ

Published : May 18, 2026, 03:29 PM IST
asha workers happy

Synopsis

ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: പുതിയ സർക്കാർ വാക്ക് പാലിച്ചതിന്റെ സ​ന്തോഷത്തിലാണ് ആശമാർ. ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട്.പ്രതികരിച്ചു. വി ഡി സതീശൻ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു വ്യക്തമാക്കി. കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നു. ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യം. സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആദ്യമന്ത്രിസഭയോ​ഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്ന് പ്രതിപക്ഷ നേതാവ്, ഇന്ന് മുഖ്യമന്ത്രി; സഹോദരിയുടെ ഓർമ്മകളുമായി വി ഡി സതീശനെ കാണാൻ വീണ്ടുമെത്തി ഇൽസ, ഉറപ്പ് നൽകി മുഖ്യമന്ത്രി
ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്‌