ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടിമുറിച്ച് പ്രതിഷേധിക്കും

Published : Mar 29, 2025, 06:53 AM ISTUpdated : Mar 29, 2025, 07:26 AM IST
ആശമാരുടെ നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക്; തിങ്കളാഴ്ച  സംസ്ഥാന വ്യാപകമായി മുടിമുറിച്ച് പ്രതിഷേധിക്കും

Synopsis

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്കും നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു.. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച്  പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച്  പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. സംസ്ഥാന വ്യാപകമായിട്ടായിരിക്കും മുടി മുറിക്കൽ സമരം തിങ്കളാഴ്ച നടത്തുക. സെക്രട്ടറിയേറ്റ് സമര പന്തലിൽ മാത്രമാണ് മുടി മുറിക്കൽ സമരമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ട സമരം. സമരത്തിലുള്ള ആശ പ്രവർത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമരം തുടരുന്നതിനിടെ 23 തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരം രൂപ മുതൽ ഏഴായിരം രൂപ വരെ അധികം നൽകുമെന്നാണ് പ്രഖ്യാപനം എന്നാൽ, ആശമാരെ തദ്ദേശ സ്ഥാപനങ്ങള്‍ കബളിപ്പിക്കുന്നുവെന്നായിരുന്നു തദ്ദേശസ്വയംഭരണ മന്ത്രിയുടെ പ്രതികരണം. 

സമരം കടുപ്പിക്കാൻ ആശമാർ: 50ാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും

ആശമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തു; ആലപ്പുഴയിൽ 146 പേരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞു

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം