ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുന്നു, തിരിഞ്ഞു നോക്കാതെ സർക്കാർ

Published : Feb 23, 2025, 02:02 PM IST
ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുന്നു, തിരിഞ്ഞു നോക്കാതെ സർക്കാർ

Synopsis

നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. 

ദില്ലി : വേതന വർദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. 

രണ്ടാഴ്ചയായി നീളുന്ന സമരം. ആവശ്യങ്ങളിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്
സെക്രട്ടറിയേറ്റ് പടിക്കൽ തുടരുകയാണ് ആശമാർ. കേരളത്തിലെ ഏറ്റവു ജനവിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറരുതെന്നും മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരും, ഇടപെടണം: സി.ദിവാകരൻ

ആശാവർക്കർമാർക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സമരവേദിയിലേക്ക് മാർച്ച് നടത്തി. നിരോധിത സംഘടനകളുടെ പിന്തുണയോടയാണ് സമരമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. 
സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത തുറന്നിട്ടില്ല.
സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. മറ്റന്നാൾ വിവിധ ജനകീയ സമരസമിതികളുടെ
നേതാക്കളെ അണിനിരത്തി ആശവർക്കർമാർക്ക് പിന്തുണയുമായി ഐക്യദാർഢ്യറാലി സംഘടിപ്പിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; തിരുവല്ലയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് ആരംഭിച്ചു