
തിരുവനന്തപുരം: 129 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വേതന വർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ വർക്കർമാരുടെ രാപകൽ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിക്കും. കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിക്കുന്നത്. രാവിലെ പി എം ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേരുന്ന റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മെയ് ഒന്നിന് സെക്രട്ടറിയേറ്റ് പടിക്കലെ സമര വേദിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മെയ് അഞ്ചിനാണ് കാസർകോട് നിന്ന് ആരംഭിച്ചത്. 14 ജില്ലകളിലായി 45 ദിവസം പൂർത്തിയാക്കിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരയാത്ര സമാപിക്കുന്നത്. നിലമ്പൂരിലടക്കം സമരം ചെയ്യുന്ന ആശാ പ്രവർത്തകർ ഇടത് പക്ഷത്തിനെതിരെ വോട്ട് അഭ്യർത്ഥിച്ചിരുന്നു. അതേസമയം സമരം പൊളിക്കാനായി ഇന്ന് കേരളത്തിലെ മുഴുവൻ ആശമാർക്കും സർക്കാർ ഓൺലൈൻ ട്രെയിനിങ് ക്ലാസ് വെച്ചിട്ടുണ്ട്. അതിൽ ആശമാര്‍ നിർബന്ധമായി പങ്കെടുക്കണമെന്നാണ് നിർദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam