രാപ്പകൽ സമരം അവഗണിച്ച് സർക്കാർ; ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും

Published : Mar 17, 2025, 06:25 AM IST
രാപ്പകൽ സമരം അവഗണിച്ച് സർക്കാർ; ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും

Synopsis

ഇന്ന് വിവിധ ജില്ലകളിൽ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്.

തിരുവനന്തപുരം : ആശവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്.

ഇന്ന് വിവിധ ജില്ലകളിൽ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും  അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരത്തെ പിന്തുണയ്ക്കുന്നവരോടുള്ള വെല്ലുവിളിയാണ് സർക്കാർ നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.  

കോഴിക്കോട് ഓടയിൽ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, ഇന്നും തെരച്ചിൽ തുടരും

രാവിലെ 9.30 ഓടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിക്കുക. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്', പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ, വര്‍ക്കലയിൽ താൽപര്യം, മോദി പ്രചോദനമെന്നും പ്രതികരണം
മരുമകനായതുകൊണ്ടാണോ റിയാസ് പിഡബ്ല്യുഡി മന്ത്രിയായത്? ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദൻ