എൽഡിഎഫ് ജയിച്ചാൽ നടപ്പാവുന്നത് കോൺ​ഗ്രസ് മുക്തഭാരതമെന്ന് മോദിയുടെ ആശയം: അശോക് ഗെലോട്ട്

Published : Jan 23, 2021, 12:31 PM ISTUpdated : Jan 23, 2021, 01:03 PM IST
എൽഡിഎഫ് ജയിച്ചാൽ നടപ്പാവുന്നത് കോൺ​ഗ്രസ് മുക്തഭാരതമെന്ന് മോദിയുടെ ആശയം: അശോക് ഗെലോട്ട്

Synopsis

 കോൺ​ഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺ​ഗ്രസിൻ്റേയും യുഡിഎഫിൻ്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ് കേരളത്തിൽ എൽഡിഎഫും ബിജെപിയുമെന്നും ഈ പ്രചരണത്തെ ഒറ്റക്കെട്ടായി നിന്ന് മറികടക്കേണ്ടതുണ്ടെന്നും ​ഗെല്ലോട്ട് പറഞ്ഞു.   

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് വിജയിച്ചാൽ നടപ്പാവുന്നത് കോൺ​ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട്. എഐസിസി നിരീക്ഷകനായി കേരളത്തിലെ കോൺ​ഗ്രസിൻ്റെ പ്രവ‍ർത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം കെപിസിസിയിൽ നടന്ന യോ​ഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അസാം, തമിഴ്നാട്, പുതുച്ചേരി, ബം​ഗാൾ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബം​ഗാളിൽ സിപിഎം - കോൺ​ഗ്രസുമായി സഹകരിക്കുന്നുണ്ട്.  ഇവിടെയെല്ലാം തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്.  കോൺ​ഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺ​ഗ്രസിൻ്റേയും യുഡിഎഫിൻ്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ് കേരളത്തിൽ എൽഡിഎഫും ബിജെപിയുമെന്നും ഈ പ്രചരണത്തെ ഒറ്റക്കെട്ടായി നിന്ന് മറികടക്കേണ്ടതുണ്ടെന്നും ​ഗെല്ലോട്ട് പറഞ്ഞു. 

ഇപ്പോൾ നമ്മുടെ മുന്നിലുള്ള കാര്യം നിയമസഭാ തെരഞ്ഞെടുപ്പാണ്. ഇന്ത്യയിൽ ആർഎസ്എസും ബിജെപിയും കൂടി ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചത് ഇതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ്. സിബിഐ ഉൾപ്പെടെ ഇതിനായി അവർ ഉപയോഗിക്കുന്നു. ഇപ്പോഴും അവരുടെ ശ്രമങ്ങൾ തുടരുന്നു ജാർഖണ്ഡിലും മഹാരാഷ്ട്രയിലും അട്ടിമറി നീക്കം തുടരുകയാണ്. പത്തും പതിനഞ്ചും കോടി വാഗ്ദാനം ചെയ്ത് എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ശ്രമിക്കുകയാണ് അവർ. 

നോട്ട് നിരോധനം മൂലം ലക്ഷങ്ങളാണ് ക്യൂവിൽ നിന്നത് നൂറുകണക്കിന് ആളുകൾ പൊരിവെയിലത്ത് ക്യൂവിൽ നിന്നുംമരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറൽ ബോണ്ടുണ്ടാക്കി. കോടിക്കണക്കിന് രൂപ ഇതു വഴി ബിജെപി അക്കൌണ്ടിലെത്തിയത്. രാജ്യത്തൊട്ടാകെ നടന്നു കൊണ്ടിരിക്കുന്ന പ്രൊജക്ടുകൾക്ക് കമ്മീഷൻ വാങ്ങി ബിജെപിക്ക് ഫണ്ടുണ്ടാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറും. യുഡിഎഫും എൽഡിഎഫും മാറി മാറി വരുന്നു. നമ്മുടെ പോരാട്ടം ബിജെപിക്കെതിരെയാണ്. ബം​ഗാളിൽ സിപിഎമ്മുമായി കോൺ​ഗ്രസ് സഹകരിക്കുന്നുണ്ട്. എന്നാൽ കോൺ​ഗ്രസ് മുക്ത ഭാരതം എന്നതാണ് മോദിയുടെ ലക്ഷ്യം. കേരളത്തിൽ എൽഡിഎഫിനെ ജയിപ്പിച്ചാലും മോദിയുടെ ആ ലക്ഷ്യമാണ് നടക്കുന്നത്. 

അസാം, തമിഴ്നാട്, പുതുച്ചേരി, ബം​ഗാൾ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവിടെയെല്ലാം തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്.  കോൺ​ഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺ​ഗ്രസിൻ്റേയും യുഡിഎഫിൻ്റേയും തിരിച്ചു വരവിന് തടയിടാൻ ശ്രമിക്കുകയാണ്. 

രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും കോൺ​ഗ്രസുണ്ട്, ഏത് ​ഗ്രാമത്തിലും കോൺ​ഗ്രസുണ്ട്. രാജ്യത്തെ ഒന്നിച്ചു നി‍ർത്തുന്ന മഹാശക്തിയാണ് കോൺ​ഗ്രസ്. കോൺ​ഗ്രസ് പ്രവ‍ർത്തകരും നേതാക്കളും ഒറ്റക്കെട്ടായി പ്രവ‍ർത്തിക്കണം. നമ്മുക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണം നടത്തുകയാണ്. അതിനെയെല്ലാം മറികടന്ന് കോൺ​​ഗ്രസിൻ്റെ വികസന സന്ദേശം നമ്മുക്ക് കേരളത്തിലെ എല്ലാവീടുകളിലും എത്തിക്കാൻ സാധിക്കണം. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു. വോട്ടിം​ഗ് മെഷീനിൽ നടക്കുന്ന അട്ടിമറികളെക്കുറിച്ചുള്ള പരാതി നിങ്ങൾക്കറിയാം. ബം​ഗാളിൽ സിപിഎമ്മും കോൺ​ഗ്രസും സഹകരിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്. രാഹുൽ ​ഗാന്ധി നിങ്ങളുടെ പാ‍ർലമെൻ്റ അം​ഗമാണ്. നിങ്ങളുടെ ഉത്തരവാദിത്തം വ‍ർധിച്ചിരിക്കുകയാണ്. കാരണം രാഹുൽ ​ഗാന്ധി ഇവിടെ നിന്നുള്ള എംപിയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; 'പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു? ഗുരുതര സാഹചര്യം'
ഗോകര്‍ണ ബീച്ചിൽ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു