അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

Published : Nov 04, 2024, 04:08 PM ISTUpdated : Nov 04, 2024, 04:15 PM IST
അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

Synopsis

ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. 

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ചാവശ്ശേരി സ്വദേശിയായ മർഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിടുകയും ചെയ്തു. മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു. 2005 മാർച്ച്‌ പത്തിനാണ് ഇരിട്ടിയിൽ ബസിൽ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്.

ഇരിട്ടിയിലേക്ക് ബസിൽ പോകുന്നതിനിടെയാണ് 2005 മാർച്ച്‌ പത്തിന് അശ്വിനി കുമാറിനെ ആക്രമിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾ ബസിൽ സഞ്ചരിച്ചു. അഞ്ച് മുതൽ ഒൻപത് വരെയുള്ളവർ ജീപ്പിൽ എത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിചെന്നുമാണ് കേസ്. ഒന്നാം പ്രതി അസീസ് നാറാത്തു ആയുധ പരിശീലന കേസിൽ ശിക്ഷിക്കപെട്ടിരുന്നു. പത്തും പന്ത്രണ്ടും പ്രതികൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാർ. 42 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് കണ്ണൂരിൽ ഉണ്ടായത്.

അശ്വിനി വധക്കേസ്: സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പവർകട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ലാത്ത 5 വ‍‍‌‍‍‌ർഷം, 15 വ‌ർഷം മുടങ്ങിക്കിടന്ന ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കി: വികസനം എണ്ണിപ്പറഞ്ഞ് വൈദ്യുതി മന്ത്രി
ഇത്തവണ ജലമേള ഓണാഘോഷങ്ങള്‍ക്കൊപ്പം; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് പുന്നമടക്കായലിൽ