ഇനി രണ്ട് നാൾ മാത്രം, ആശയങ്ങളുടെ ഉത്സവത്തിലേക്ക് തലസ്ഥാനം; 'അഗോറ' മറ്റന്നാൾ തുടങ്ങും

Published : Nov 25, 2026, 07:57 AM IST
AGORA 2026

Synopsis

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവമായ 'അഗോറ' മറ്റന്നാൾ തുടങ്ങും. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമാകും. വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.

തിരുവനന്തപുരം: ആശയങ്ങളുടെ ഉത്സവം 'അഗോറ' മറ്റന്നാൾ തിരുവനന്തപുരത്ത് തുടങ്ങുകയാണ്. മമ്മൂട്ടി, ശശി തരൂർ, എഡ്രിയാൻ വൂൾഫ്സൻ, ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് അടക്കം പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ് വൈകിട്ട് മൂന്ന് മണിക്കാണെങ്കിലും അഗോറയിലെ ചർച്ചാ വേദികൾ മറ്റന്നാൾ രാവിലെ 10 മണി മുതൽ സജീവമാകും.

ചില സെഷനുകളുടെ വിവരങ്ങൾ

നവംബർ 27 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് കനകക്കുന്നിലെ 'ദി ഫോറം' വേദിയിൽ പ്രശസ്ത ഫോട്ടോഗ്രാഫിക് ആർട്ടിസ്റ്റും എഴുത്തുകാരിയുമായ ആശ തഡാനിയും പ്രശസ്ത സംഗീത സംവിധായകൻ സുരേഷ് പീറ്റേഴ്സും സംസാരിക്കും. വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്നിലെ 'ദി റൗണ്ട് ടേബിൾ' വേദിയിൽ പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സൂര്യഗ്രഹണങ്ങളെ പിന്തുടർന്ന് പകർത്തുന്ന, പ്രശസ്ത ആസ്ട്രോ ഫിസിസ്റ്റ് പ്രൊഫസർ ദിപാങ്കർ ബാനർജി സംസാരിക്കും.

രാഷ്ട്രീയമിഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ കൗതുകത്തോടെ കേട്ടേക്കാവുന്ന സെഷനും അഗോറയിലുണ്ട്. 'ജെൻസികളും കമ്മ്യൂണിസത്തിന്‍റെ ഭാവിയും' എന്ന വിഷയത്തിൽ മന്ത്രി സി പി ജോണ്‍, മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്, മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. 29ന് വൈകുന്നേരം നാല് മണിക്ക് കനകക്കുന്നിലെ 'ദി കോമണ്‍സ്' വേദിയിലാണ് സെഷൻ നടക്കുക.

'പൊതുജനാരോഗ്യം മെച്ചപ്പെടേണ്ടത് എങ്ങനെ?' എന്ന വിഷയത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ് കുമാർ സംസാരിക്കും. 28ന് വൈകിട്ട് നാല് മണിക്ക് 'ദ കോമൺസ്' വേദിയിലാണ് സെഷൻ.

'വാക്കുകൾക്ക് പ്രതിരോധമാകാനാകുമോ?' എന്ന വിഷയത്തിൽ ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖുമായി മാധ്യമ പ്രവർത്തക സരസ്വതി നാഗരാജൻ സംസാരിക്കും. 28ന് വൈകുന്നേരം അഞ്ച് മണിക്ക് 'ദി കോമണ്‍സി'ൽ സെഷൻ നടക്കും.

'ഇൻക്ലൂസീവ് തൊഴിൽ ലോകം' എന്ന വിഷയത്തിൽ കെ എസ് ഫസലു റഹ്മാൻ, ഡോ. ശാരദാ ദേവി വി, ഡോ. ചേതന സച്ചിദാനന്ദൻ എന്നിവരുമായി ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എ‍ഡിറ്റർ ഷാജഹാൻ കാളിയത്ത് സംസാരിക്കും. 29ന് രാവിലെ 11മണിക്ക് 'ദി ഡയലോഗ്' വേദിയിൽ സെഷൻ നടക്കും. വിഷയങ്ങളും പാനലിസ്റ്റുകളെയും കുറിച്ചുള്ള സമ്പൂർണ ഷെഡ്യൂൾ AGORA.ASIANETNEWS.IN ൽ അറിയാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

malayalam news live: മിഷൻ ചക്കക്കൊമ്പൻ: എല്ലാം സജ്ജം; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി
ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ല; എ ​ഗ്രൂപ്പിന് അതൃപ്തി, ദില്ലി മിഷന് പിന്നിൽ കെസി പക്ഷമെന്ന വിലയിരുത്തലിൽ വിഡി പക്ഷം, മന്ത്രിസഭാ യോ​ഗം ഇന്ന്