07:20 AM (IST) Nov 25

malayalam news live ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ല; എ ​ഗ്രൂപ്പിന് അതൃപ്തി, ദില്ലി മിഷന് പിന്നിൽ കെസി പക്ഷമെന്ന വിലയിരുത്തലിൽ വിഡി പക്ഷം, മന്ത്രിസഭാ യോ​ഗം ഇന്ന്

ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അമർഷം. ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന് അതൃപ്തി പ്രകടിപ്പിച്ച എ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബം കൂടി പ്രതികരിച്ചത് കണക്കിലെടുക്കും. ഉണ്ണിത്താൻ ഇറങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് എ ഗ്രൂപ്പും കെസി പക്ഷവും കണക്കാക്കുന്നുണ്ട്. അതേസമയം, എല്ലാറ്റിനും കാരണം എ ഗ്രൂപ്പിന്റെ ദില്ലി മിഷൻ എന്നാണ് വിഡി പക്ഷത്തിൻ്റെ നി​ഗമനം. ഗ്രൂപ്പ് നീക്കം കാര്യങ്ങൾ വഷളാക്കിയെന്നും വിലയിരുത്തുന്നുണ്ട്. എ ഗ്രൂപ്പ് ദൗത്യത്തിന് പിന്നിൽ കെസി ഗ്രൂപ്പിനെയാണ് വിഡി പക്ഷം സംശയിക്കുന്നത്.

07:19 AM (IST) Nov 25

malayalam news live റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശിയും, മരണസംഖ്യ 13 ആയി; പരിക്കേറ്റവരിൽ 12 പേർ ആശുപത്രി വിട്ടു

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ്(26) ആണ് മരിച്ചത്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവ​രം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.

07:19 AM (IST) Nov 25

malayalam news live വീണ്ടും റിയാദിലെ കൂറ്റൻ ടവർ ലക്ഷ്യമിട്ട് ഹൂത്തികൾ, രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണം

സൗദി അറേബ്യയിലെ റിയാദിലെ ഏറ്റവും ഉയരമേറിയ ടവറിന് നേരേ വീണ്ടും ഹൂത്തി ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്കേറ്റു. രണ്ട് സൗദി സ്വദേശികളും നാല് ഈജിപത് സ്വദേശികളും മൂന്ന് നേപ്പാൾ സ്വദേശികളും പരിക്കേറ്റവരിലുണ്ട്.