തിരുവനന്തപുരം: സിപിഎം പാർട്ടി സെക്രട്ടറിയായ കർക്കശക്കാരനായ മനുഷ്യനെന്ന ഇമേജോടെയാണ് പിണറായി വിജയൻ ഇടതിന്‍റെ വിജയത്തോടെ 2016-ൽ അധികാരക്കസേരയിലേക്ക് നടന്ന് കയറിയത്. എന്നാൽ നിപ രോഗബാധയും അതിന് ശേഷം പ്രളയത്തെയും അതിജീവിച്ച് കൊവിഡും കടന്ന് പോകുന്ന മലയാളിയുടെ മനസ്സിൽ പിണറായി വിജയന്‍റെ ഇമേജിൽ വലിയ മാറ്റങ്ങൾ വന്നു. അതെത്രത്തോളം മലയാളിയുടെ രാഷ്ട്രീയമനസ്സിൽ എത്രത്തോളം പ്രതിഫലിക്കുന്നു എന്നാണ് ഞങ്ങൾ അന്വേഷിച്ചത്.
ഫലമിങ്ങനെ:
കൊവിഡ് കാലത്തെ കേരളത്തിന്‍റെ പ്രതിരോധം ലോകരാജ്യങ്ങൾ പോലും അദ്ഭുതത്തോടെയാണ് കണ്ടത്. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും രോഗവ്യാപനം തടയാൻ കേരളത്തിനായി. ഈ 'കേരളാ മോഡലിനെ' ലോകം പ്രശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ എങ്ങനെ മലയാളികൾ വിലയിരുത്തുന്നുവെന്ന് ഞങ്ങൾ വോട്ടർമാരോട് ചോദിച്ചു.
കൊവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താസമ്മേളനങ്ങൾ മലയാളിയുടെ 'വൈകുന്നേരശീല'മായിരുന്നു. കൃത്യമായി വിവരങ്ങൾ ജനങ്ങളിലെത്തിക്കാനായതടക്കം നിരവധി നേട്ടങ്ങൾ സർക്കാരിന് എണ്ണിപ്പറയാനുണ്ട്. പക്ഷേ അതോടൊപ്പം തന്നെ സ്പ്രിംഗ്ളറടക്കമുള്ള വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കൊവിഡ് കാലം പിണറായി വിജയന്‍റെ ഇമേജ് വർദ്ധിപ്പിച്ചോ എന്നും ആരാഞ്ഞു.
തത്സമയസംപ്രേഷണം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam