ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍ കുമാറിന് ടിഎം ജേക്കബ് സ്മാരക മാധ്യമ പുരസ്കാരം

Published : Oct 22, 2021, 07:15 PM IST
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍ കുമാറിന് ടിഎം ജേക്കബ് സ്മാരക മാധ്യമ  പുരസ്കാരം

Synopsis

ടിഎം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം  ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍ കുമാറിന്. പ്രിന്‍റ് വിഭാഗത്തില്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തനും പുരസ്കാരമുണ്ട്. 

തിരുവനന്തപുരം: ടിഎം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം  ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍ കുമാറിന്. പ്രിന്‍റ് വിഭാഗത്തില്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തനും പുരസ്കാരമുണ്ട്.  ക്യാഷ് പ്രൈസും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ടി എം ജേക്കബിന്‍റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26, ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ്  അവാര്‍ഡുകള്‍ വിതരണം ചെയ്യും. 

ഗതാഗത മന്ത്രി ആന്‍റണി രാജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റിയും മുന്‍ മന്ത്രിയുമായ അനൂപ് ജേക്കബ് അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ അഡ്വ.  അമ്പിളി ജേക്കബും സംബന്ധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി വേണ്ടത് കേന്ദ്രാനുമതി; ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് വലിയ കടമ്പ കടന്നുവെന്ന് മന്ത്രി; വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കണ്ടെത്തി
അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്, 500ലേറെ പേര്‍ക്ക് ആശ്വാസം!