ബാര്‍ക്ക് റേറ്റിംഗിൽ ആധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താചാനൽ

Published : Mar 06, 2026, 05:42 PM IST
barc 1

Synopsis

ബാർക്ക് റേറ്റിംഗിൽ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 86 പോയിന്‍റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുന്നത്

തിരുവനന്തപുരം: ബാർക്ക് റേറ്റിംഗിൽ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 86 പോയിന്‍റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളത്തിൽ എന്നും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനെ കൂടുതൽ ഉയരങ്ങളിലെത്തിച്ച പ്രേക്ഷകർക്ക് നന്ദി.

വ്യക്തമായ മേധാവിത്വം

പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്ന ഉത്തരം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ ആഴ്ചയിലെയും കുതിപ്പ്. ഇന്ന് പുറത്തുവന്ന 60-ാം ആഴ്ചയിലെ ബാര്‍ക്ക് (Broadcast Audience Research Council) റേറ്റിങ്ങിൽ 86 പോയിന്‍റിന്‍റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 80 പോയിന്റാണുള്ളത്. 48 പോയിന്റുള്ള 24 ന്യൂസ് ചാനലാണ് മൂന്നാം സ്ഥാനത്ത്. 39 പോയിന്‍റുമായി മനോരമ ന്യൂസ് നാലാം സ്ഥാനത്തും 34 പോയിന്‍റുമായി ന്യൂസ് മലയാളം അഞ്ചാം സ്ഥാനത്തുമാണ്. 33 പോയന്‍റുമായി മാതൃഭൂമി ന്യൂസ് ആറാമതും 18 പോയിന്‍റുള്ള കൈരളി ഏഴാമതും 18 പോയിന്‍റുള്ള ജനം ടിവി എട്ടാമതും ഒമ്പത് പോയിന്‍റുമായി ന്യൂസ് 18 കേരള ഒന്‍പതാം സ്ഥാനത്തുമാണ്.

നഗര ഗ്രാമ വ്യത്യസമില്ലാതെ ഏത് സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു. മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏത് ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം മലയാളിയുടെ മാറാത്ത വാർത്താശീലമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത് നേരിന്‍റേ പക്ഷമാണ്. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും; നാളെ ചുവരെഴുതി പ്രചാരണം തുടങ്ങും
2 സംസ്ഥാനങ്ങളിൽ ഭരണം പിടിച്ച ഗ്യാരന്‍റി കാർഡ് കേരളത്തിലും, ജനപ്രീയ നീക്കത്തിന് കോൺഗ്രസ്; പുതുയാഗയാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും