ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും; നാളെ ചുവരെഴുതി പ്രചാരണം തുടങ്ങും

Published : Mar 06, 2026, 04:42 PM ISTUpdated : Mar 06, 2026, 07:36 PM IST
R sreelekha

Synopsis

നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. ബിജെപി ഔദ്യോ​ഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാ‍ർത്ഥിയാകും. നാളെ രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ്: മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി
അനധികൃത വിപണിയിൽ 10 മുതൽ 12 ലക്ഷം വരെ വില, മണ്ണൂത്തിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ