കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ മലപ്പുറത്ത്

Published : Sep 04, 2023, 04:16 PM ISTUpdated : Sep 04, 2023, 06:45 PM IST
കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ മലപ്പുറത്ത്

Synopsis

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളർഷിപ് സൗജന്യമായി ലഭിക്കും.

വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

2023 സെപ്റ്റംബർ 9,10 ദിവസങ്ങളില്‍ മലപ്പുറം കുറ്റിപ്പുറം ഒലിവ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  മാത്രമാണ് പ്രവേശനം. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് സൗജന്യമായി ലഭിക്കും.വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്. 

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ പ്രെസെന്റിങ് സ്‌പോണ്‍സര്‍ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് ( Harvest  Abroad Studies Pvt Ltd)ആണ്. റോംഫോർഡ് സ്റ്റഡി അബ്രോഡ് ( Romford Study abroad), ഹൈലൈറ്റ് ഓവർസീസ് വെൻചുവേർസ് പ്രൈവറ്റ് ലിമിറ്റഡ് (Hilight Overseas Ventures Pvt Ltd), ഗ്ലോബൽ സ്റ്റഡി ലിങ്ക് (GSL),  സാന്റമോണിക്ക ( Santamonica )എന്നിവർ എന്നിവര്‍ പവേർഡ് ബൈ സ്പോൺസറും ഈസി വെസ്റ്റ് ഗ്ലോബൽ ( Eazy West Global), ഇന്റർസൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ ( Intersight Overseas Education ), അൻഫീൽഡ് ഇന്റർനാഷണൽ ( Anfield International ), നിർമല സ്റ്റഡി എബ്രോഡ് (Nirmala Study abroad),ഓൾഗേറ്റ് ഇന്റർനാഷണൽ ( Algate International), എയിം ചെയ്‌സ് സ്റ്റഡി എബ്രോഡ് കൺസൽട്ടൻസ് ( Aim Chase study Abroad Consultants), സ്റ്റഡി വേൾഡ് ഓൺലൈൻ ( Study World Online) എന്നിവർ (എക്‌സ്‌പൊയുടെ  ഭാഗമാകും.

കൂടുതൽ വിവരങ്ങൾക്ക്:


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

40ൽ ആദ്യം 5 മാർക്ക്, റീവാല്വേഷനിൽ 34 മാർക്ക്; മിണ്ടാട്ടമില്ലാതെ സർവകലാശാല, മൂല്യനിർണയത്തിൽ ഗുരുതര പിഴവ്
'എൽഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, ഇല്ലാതാക്കാൻ ശ്രമിച്ചു', ട്വന്റി 20 എൻഡിഎ പ്രവേശനത്തിൽ വിശദീകരണവുമായി സാബു എം ജേക്കബ്