ആതുര സേവന രംഗത്തെ നഴ്സുമാരുടെ സേവനത്തിന് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്

By Web TeamFirst Published Jul 31, 2019, 12:19 PM IST
Highlights

വിദ്യാര്‍ഥി പുരസ്‍കാരം, മികച്ച നഴ്‍സിംഗ് അധ്യാപകർ, ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ്, സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം, ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം, നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരം എന്നിവയാണ് പുരസ്കാരങ്ങൾ. അവാർഡിന് സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന്  അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 

തിരുവനന്തപുരം: ആതുരസേവന രംഗത്തും ആരോഗ്യസംരക്ഷണത്തിലും നഴ്‌സുമാർ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്‍സിംഗ് എക്സലൻസ് അവാർഡ് 2019. ഫെഡറൽ ബാങ്കുമായി കൈകോർത്താണ് അവാർഡ് ഒരുക്കുന്നത്. ആറ് വിഭാഗങ്ങളിലായുള്ള അവാർഡിന് സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന്  സജീവ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 

ആറ് വിഭാഗങ്ങളിലായുള്ള  അവാർഡ് പുരസ്കാരങ്ങൾക്ക് പ്രത്യേകം മാനദണ്ഡങ്ങളുണ്ട്. 

വിദ്യാര്‍ഥി പുരസ്‍കാരം, മികച്ച നഴ്‍സിംഗ് അധ്യാപകർ, ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ്, സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം, ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം, നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരം എന്നിവയാണ് പുരസ്കാരങ്ങൾ. കേരളത്തില്‍ പഠിച്ച്, കേരള നഴ്‍സിംഗ് കൗണ്‍സില്‍ അംഗമായവര്‍ക്ക് മാത്രമാണ് പുരസ്‍കാരം നല്‍കുക. ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനായി മാത്രം സ്വയം നാമനിര്‍ദേശം ചെയ്യാൻ സാധിക്കും

അവാര്‍ഡിന് അപേക്ഷിക്കാന്‍ സന്ദര്‍ശിക്കുക

വിദ്യാര്‍ഥി പുരസ്‍കാരം

2018-19 അക്കാദമിക വര്‍ഷത്തില്‍ ഡിസ്റ്റിംഗ്ഷനോടെ പാസായവർക്ക് അപേക്ഷിക്കാം. 
പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവും  മികച്ച നേതൃപാടവവും അവാർഡിനായി പരിഗണിക്കും. 
ഒരു സ്ഥാപനത്തിന് ഒരു കുട്ടിയെ മാത്രമെ  നാമനിര്‍ദ്ദേശം ചെയ്യാൻ സാധിക്കുകയുള്ളൂ.

മികച്ച നഴ്‍സിംഗ് അധ്യാപക പുരസ്കാരം 

ദേശീയ- അന്തര്‍ദേശിയ സര്‍ട്ടിഫിക്കറ്റ് പോഗ്രാമുകളില്‍ പങ്കെടുത്തിരിക്കുന്നവർക്കാണ് മികച്ച നഴ്‍സിംഗ് അധ്യാപക പുരസ്കാരത്തിന് അപേക്ഷിക്കാന്‍ മുൻഗണനയുള്ളത്. കോണ്‍ഫറൻസുകളിൽ പേപ്പര്‍ അവതരിപ്പിച്ചവരെയും  പരിഗണിക്കും.

ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡ് 

പൊതുജനങ്ങൾക്കും സംഘടനകൾക്കും പേര് നാമനിര്‍ദ്ദേശം ചെയ്യാം എന്നതാണ് ക്ലിനിക്കല്‍ എക്സലൻസ് അവാര്‍ഡിന്റെ പ്രത്യേകത. സര്‍വീസിലുള്ളവര്‍ക്ക് മാത്രമാകും അവാർഡ്. സ്വയം നാമനിര്‍ദ്ദേശം പാടില്ല 

സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരം 

ഇന്ത്യൻ നഴ്‍സിംഗ് കൗൺസിൽ അംഗീകാരമുള്ളവര്‍ക്ക്  സര്‍വീസ് ടു കമ്മ്യൂണിറ്റി പുരസ്‍കാരത്തിന് അപേക്ഷിക്കാം. പൊതുജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഇതിനായി പേര് നാമനിര്‍ദ്ദേശം ചെയ്യാനും സാധിക്കും. സ്വകാര്യ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നവരെയും അവാർഡിന് പരിഗണിക്കും

ആജീവനാനന്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‍കാരം 

ചുരുങ്ങിയത് 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരിക്കണം. സ്വയം നാമനിര്‍ദ്ദേശം ചെയ്യാം. പൊതുജനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പേര് നിര്‍ദ്ദേശിക്കാനും സാധിക്കും.

നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരം

നഴ്‍സിംഗ് സുപ്രണ്ടായോ അതിന് മുകളിലോ പദവി വഹിച്ചവര്‍ക്കോ ആണ് നഴ്‍സിംഗ് അഡിമിനിസ്ട്രേറ്റര്‍ പുരസ്‍കാരത്തിനായി അപേക്ഷിക്കാൻ സാധിക്കുക.  10 വര്‍ഷമെങ്കിലും ക്ലിനിക്കല്‍ പ്രവര്‍ത്തി പരിചയം വേണം. സ്വയം നാമനിര്‍ദ്ദേശം പാടില്ല. കുറഞ്ഞത് 100 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ ജോലി ചെയ്‍തിരിക്കണം.
 

click me!