
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി എൻ ഗോപകുമാറിന് ആദരമായി തലസ്ഥാനത്ത് റോഡ്. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തിന് മുന്നിലൂടെയുളള റോഡിന് ടിഎൻ ഗോപകുമാറിന്‍റെ പേരിട്ടു. മേയർ വി വി രാജേഷ് അനാച്ഛാദനം ചെയ്തു. ടിഎൻജിയുടെ പത്താം ചരമവാർഷിക ദിനത്തിലാണ് ആദരം. വാർത്തയിൽ നേരിന്‍റെ, നിർഭയത്വത്തിന്‍റെ വഴി വെട്ടിയ ടിഎൻജിയുടെ ഓർമയ്ക്കൊയാണ് പാതയ്ക്ക് ടിഎൻജിയുടെ പേരിട്ടത്.
ഹൗസിങ് ബോർഡ് ജംങ്ഷനിൽ നിന്ന് വാൻറോസ് ജംങ്ഷൻ വരെ, ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തിന് മുന്നിലൂടെയുള്ള റോഡിനാണ് തിരുവനന്തപുരം കോർപ്പറേഷൻ ‘ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോഡ്’ എന്ന പേരിട്ടത്. ഉദ്ഘാടന ചടങ്ങില്‍ മേയർ വി വി രാജേഷ് ശരിയുടെ പക്ഷത്ത് നിരന്തരം നടന്ന ടിഎൻജി വഴി ഓർത്തെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് ചടങ്ങില്‍ സ്വാഗതമാശംസിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് എസ് പി ദീപക്, കൗൺസിലർ ഹരികുമാർ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർമാരായ സിന്ധു സൂര്യകുമാർ, എസ് ബിജു, സീനിയർ കൺസൾട്ടന്‍റ് എഡിറ്റർ ഉണ്ണി ബാലകൃഷ്ണൻ, അസി. എക്സിക്യൂട്ടീവ് എഡിറ്റർമാരായ വിനു വി ജോൺ, പി ജി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam