Asianet News No. 1 : നേരോടെ, നിർഭയം, നിരന്തരം, നിസ്സംശയം! ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്

Published : Mar 17, 2022, 01:26 PM ISTUpdated : Mar 17, 2022, 01:38 PM IST
Asianet News No. 1 : നേരോടെ, നിർഭയം, നിരന്തരം, നിസ്സംശയം! ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്

Synopsis

രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും  പ്രായ ഭേദമന്യേ മലയാളികൾ വാർത്തകൾ അറിയുന്നത്  ഏഷ്യാനെറ്റ് ന്യൂസിലൂടെ.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഒന്നാമത്, പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെ ഉത്തരം. 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് തന്നെ. ഒന്നരവർഷത്തിന് ശേഷം റേറ്റിംഗ് തിരിച്ചെത്തിയപ്പോൾ എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ.

രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും  പ്രായ ഭേദമന്യേ മലയാളികൾ വാർത്തകൾ അറിയുന്നത്  ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് ( Broadcast Audience Research Council ) പ്രേക്ഷക റേറ്റിങ്ങിൽ വ്യക്തമായി.  

പ്രേക്ഷക കാഴ്ചയുടെ കണക്കുകൾ ഒന്നും ഇല്ലാതിരുന്ന  കാലത്തും മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏതു  ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ടായുള്ള മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുന്നു. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയും ബാർക് പ്രേക്ഷക റേറ്റിങ് പുറത്തുവരുമ്പോൾ എല്ലാ കണക്കെടുപ്പിലും ഏഷ്യാനെറ്റ് ന്യൂസ്  ബഹുദൂരം മുന്നിൽ. നഗര ഗ്രാമ വ്യത്യാസമില്ലതെ എല്ലാ പ്രായക്കാരും വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെ. രണ്ടും മൂന്നും സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കി സർവ്വമേഖലകളിലും ഏഷ്യാനെറ്റ് ന്യൂസിന്റെ  ആധിപത്യം. 

സമീപകാലത്തെ എല്ലാ സുപ്രധന വാർത്തകൾക്കും ബഹുഭൂരിപക്ഷം മലയാളികളും ആശ്രയിച്ചത് ഏഷ്യാനെറ്റ് ന്യൂസിനെ. അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പ്, കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ ഭൂചലനങ്ങൾ, വിവാദങ്ങൾ , യുക്രൈൻ റഷ്യ യുദ്ധം, കായികം തുടങ്ങി ലോകത്തിൻെറ എല്ലാ ചലനത്തിനും മലയാളിയുടെ കാഴ്ചയായത് ഏഷ്യാനെറ്റ് ന്യൂസ്. മലയാളി എല്ലാ സംവാദങ്ങളിലും കണ്ണും കാതും നൽകിയത് ഏഷ്യാനെറ്റ് ന്യൂസിന്.

 
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല.  എല്ലാ പ്രായ വിഭാഗങ്ങളിലും , ആൺ പെൺ വിഭാഗങ്ങളിലും , നഗര ഗ്രാമ മേഖലകളിലും മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ. ഇന്ത്യയിലെ ടെലിവിഷൻ കാഴ്ചയുടെ ഏറ്റവും ആധികാരിക കണക്കായ ബാർക്ക് റേറ്റിങ്  എല്ലാ പോരായ്മകളും പരിഹരിച്ച് ഏറ്റവും കൃത്യതയോടെ എത്തുമ്പോഴും പ്രേക്ഷക പ്രീതിയുടെ കിരീടം ഏഷ്യാനെറ്റ് ന്യൂസിന്. കാൽ നൂറ്റാണ്ടായി  ഈ അജയ്യ യാത്രയ്ക്ക് ഞങ്ങൾക്കൊപ്പമുള്ള എല്ലാ മലയാളികൾക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ അകമഴിഞ്ഞ നന്ദി

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്