എന്താകണം കേരളത്തിന്‍റെ ഭാവി, ഏഷ്യാനെറ്റ് ന്യൂസ് തുടക്കമിടുന്നു അ​ഗോര 2026, ലോ​ഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Published : Oct 07, 2026, 08:05 AM IST
Agora

Synopsis

മലയാളിയുടെ ഭാവി സങ്കൽപ്പങ്ങൾ ചർച്ച ചെയ്യാൻ ഏഷ്യാനെറ്റ് ന്യൂസ് 'അ​ഗോര 2026' എന്ന ബൃഹത്തായ ആശയ സംവാദ വേദിക്ക് തുടക്കമിടുന്നു. നവംബര്‍ 27 മുതൽ 29 വരെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. നോബേൽ ജേതാക്കളടക്കം 200 അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന അഗോരയിൽ 150 സംവാദങ്ങൾ നടക്കും.

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളിയുടെ സമസ്ത മേഖലയെയും തൊട്ടറിഞ്ഞ് അവർക്ക് വെളിച്ചമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ് വലിയ ചുവടുവെപ്പിന് തുടക്കമിടുന്നു. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ആശയ സംവാദ വേദിയാകാൻ ഒരുങ്ങുകയാണ് അ​ഗോര-2026. തലസ്ഥാനത്ത് നവംബര്‍ 27 മുതൽ 29 വരെ നടക്കുന്ന അഗോരയുടെ ലോഗോ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു. അതിവേഗം വളരുന്ന ലോകത്തിൽ ആഗോളസമൂഹമായ മലയാളിയുടെ നവലോക സങ്കൽപ്പം എന്താകണമെന്നാണ് പ്രധാന ലക്ഷ്യം. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ബൃഹത്തായ ആശയ സംവാദ വേദിയാണ് അ​ഗോര.

ആശയങ്ങളുടെയും കണ്ടെത്തലുകളുടെയും ഉത്സവമാണ് അ​ഗോര. സമസ്ത മേഖലയെയും സ്പർശിക്കുന്ന അഗോരയിൽ 150 സംവാദങ്ങൾ നടക്കും. നോബേൽ ജേതാക്കളും ബുക്കർ സമ്മാന വിജയികളുമടക്കം 200 അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കും. പുരാതന ഗ്രീസിലെ ആശയ സംവാദ വേദികളുടെ പേരാണ് അ​ഗോര എന്നത്. ആളുകൾ കൂടിയിരുന്ന് ചൂടേറിയ ചർച്ചകൾ നടത്തിയിരുന്ന പൊതു ഇടങ്ങളാണ് അഗോര. ജനാധിപത്യത്തിന്റെ ആദ്യരൂപം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം
ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ; 10 രൂപ നിരക്കിൽ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും