തകര്‍പ്പൻ റേറ്റിങ്! എന്നും ഒന്നാമത്, വ്യക്തമായ മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്

Published : Jul 10, 2025, 12:37 PM ISTUpdated : Jul 10, 2025, 12:40 PM IST
Asianet news

Synopsis

ബാർക്ക് റേറ്റിങ്ങിൽ 95 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതെത്തി. 24 ന്യൂസ് 85 പോയിന്റുമായി രണ്ടാം സ്ഥാനത്തും റിപ്പോർട്ടർ ടിവി 80 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

തിരുവനന്തപുരം: പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെ ഉത്തരം. ഇന്ന് പുറത്തുവന്ന 26ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 95 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ.

റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള 24 ന്യൂസിന് 85 പോയിന്റാണുള്ളത്. 80 പോയിന്റുള്ള റിപ്പോര്‍ട്ടര്‍ ചാനലാണ് മൂന്നാം സ്ഥാനത്ത്. മനോരമ ന്യൂസ്(44), മാതൃഭൂമി ന്യൂസ് (41), ന്യൂസ് മലയാളം (33) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു.

മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏതു ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. എല്ലാ പ്രായ വിഭാഗങ്ങളിലും, ആൺ പെൺ വിഭാഗങ്ങളിലും, നഗര ഗ്രാമ മേഖലകളിലും മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം