വീടുകളിലേക്ക് മടങ്ങുമ്പോൾ 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ്

Published : Aug 12, 2024, 01:33 PM ISTUpdated : Aug 12, 2024, 01:34 PM IST
വീടുകളിലേക്ക് മടങ്ങുമ്പോൾ 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ്

Synopsis

ആദ്യഘട്ടമെന്ന നിലയില്‍ 100 കുടുംബങ്ങൾക്ക് അടുക്കളയില്‍ അടക്കം ആവശ്യമുള്ള വീട്ടുപകരണങ്ങൾ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ. ആദ്യഘട്ടമെന്ന നിലയില്‍ 100 കുടുംബങ്ങൾക്ക് അടുക്കളയില്‍ അടക്കം ആവശ്യമുള്ള വീട്ടുപകരണങ്ങൾ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്‍റെ 79 ബ്രാഞ്ചുകളിലും പ്രത്യേക ബോക്സ് സ്ഥാപിക്കും. 

ഇവിടെ എത്തുന്ന ഉപഭോക്താക്കൾ എന്തെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങി നൽകാൻ തയാറായാല്‍ അവ ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമുണ്ട്. പ്രഷര്‍ കുക്കര്‍, പാനുകൾ അടക്കം 100 കുടുംബങ്ങൾക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ നല്‍കുമെന്നും പീറ്റര്‍ പോള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണില്‍ ആണ് പീറ്റര്‍ പോൾ ഇക്കാര്യം അറിയിച്ചത്. 

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്